ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇറച്ചി ഉത്പന്നം തിരിച്ചുവിളിച്ചു. സൂപ്പർവാലു, ലിഡിൽ എന്നീ സൂപ്പർമാർക്കറ്റുകളിൽ എത്തിച്ച ഇറച്ചി ഉത്പന്നമാണ് തിരിച്ചുവിളിച്ചത്. ഇവ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അരിഞ്ഞ പന്നിയിറച്ചിയാണ് തിരിച്ച് വിളിച്ചത്. ഇതിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി. എല്ലാവരും തങ്ങളുടെ ഫ്രിഡ്ജുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

