ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വംശീയ വിരുദ്ധ റാലി നടന്നു. പരിപാടിയിൽ മൂവായിരത്തോളം പേരാണ് പരിപാടയിൽ പങ്കെടുത്തത്. നഗരത്തിൽ നടന്ന കത്തി ആക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റിൽ വലിയ പ്രക്ഷോഭങ്ങൾ മുളപൊട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വംശീയ വിരുദ്ധ റാലി നടന്നത്.
യുണൈറ്റ് എഗൈൻസ്റ്റ് റേസിസം ഓർഗനൈസേഷന്റെ നേതൃത്വത്തൽ ആയിരുന്നു റാലി. ശനിയാഴ്ച വൈകീട്ട് ബെൽഫാസ്റ്റ് സിറ്റി ഹാളിൽ ആയിരുന്നു റാലി ആരംഭിച്ചത്. വംശീയതയ്ക്കെതിരെ നിരവധി പ്ലക്കാർഡുകളും കൈകളിലേന്തി ആയിരുന്നു ആളുകൾ നഗരത്തിൽ അണിനിരന്നത്.
Discussion about this post

