ഡബ്ലിൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അയർലൻഡിലെത്തി. ഡബ്ലിൻ സിറ്റി സെന്ററിലും, കോ മയോയിലും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനായി ഭാര്യ ഡയാന ഫോക്സ് കാർണിയും ഒപ്പമുണ്ട്.
താവോയിസച്ച് മൈക്കൽ മാർട്ടിനും, ഭാര്യ മേരിയും ചേർന്നാണ് ഇരുവരെയും ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരിച്ചത്.അയർലൻഡിലെ കനേഡിയൻ അംബാസഡർ ഡെന്നീസ് കിംഗും സ്ഥലത്തെത്തിയിരുന്നു.യൂറോപ്പിലേക്കുള്ള ആറ് ദിവസത്തെ വിസിൽ-സ്റ്റോപ്പ് പര്യടനത്തിന്റെ ഭാഗമാണ് മിസ്റ്റർ കാർണിയുടെ അയർലൻഡ് സന്ദർശനം .
ട്രിനിറ്റി കോളേജും അദ്ദേഹം സന്ദർശിക്കും. അതിനു ശേഷം ഡബ്ലിൻ കാസിലിൽ നടക്കുന്ന ഔദ്യോഗിക സ്റ്റേറ്റ് ഡിന്നറിലും അദ്ദേഹം പങ്കെടുക്കും.അവിടെ മറ്റ് സർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.വെസ്റ്റ് പോർട്ടിൽ പ്രസിഡന്റ് കാതറിൻ കനോലിയെ കാണാനും അദ്ദേഹം എത്തും.

