ഡബ്ലിൻ: ഹാജറുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാതിരുന്ന വിദ്യാർത്ഥിയോട് അയർലൻഡ് വിടാൻ നിർദ്ദേശം. അധികൃതർ ആവശ്യപ്പെട്ട വിശീദകരണം നൽകാതിരുന്നതോടെയാണ് വിദ്യാർത്ഥിയ്ക്കെതിരെ കർശന നിലപാട് സ്വീകരിച്ചത്. എത്രയും വേഗം മറ്റൊരു രാജ്യത്തേയ്ക്ക് മടങ്ങണം എന്നാണ് വിദേശവിദ്യാർത്ഥിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം
യൂണിവേഴ്സിറ്റിയിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഈ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 കുടിയേറ്റ അനുമതി സർക്കാർ റദ്ദാക്കുകയായിരുന്നു. കിഞ്ഞ മാസം വിശദീകരണം ആവശ്യപ്പെട്ട് വിദ്യാർത്ഥിയ്ക്ക് നീതിന്യായ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥി വിശദീകരണം നൽകിയില്ല. അതേസമയം വിദ്യാർത്ഥിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഉപരിപഠനത്തിനായി അയർലൻഡിൽ എത്തുന്ന വിദ്യാർത്ഥികൾ ഹാജർ നിയമങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

