പോർട്ട്ലീഷ്: മൂന്നാമത് മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ ഉത്സവ് 2026 ‘ ൽ ഇനി കൊതിയൂറും രുചിമേളവും. ആഘോഷപരിപാടികളുടെ ഭാഗമായി പാചക മത്സരവും സംഘടിപ്പിക്കും. ഡെയ്ലി ഡിലൈറ്റ് ആണ് പാചക മത്സരം ഒരുക്കുന്നത്. വിജയിക്കുന്നവർക്ക് 200 യൂറോ ക്യാഷ് അവാർഡാണ് സമ്മാനമായി ലഭിക്കുക.
രണ്ട് പേർ അടങ്ങുന്ന 16 ടീമുകൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 100 യൂറോയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 75 യൂറോയുമാണ് സമ്മാനമായി ലഭിക്കുക. മത്സരത്തിൽ പങ്കാളികളാകുന്ന എല്ലാ ടീമംഗങ്ങൾക്കും ഡെയ്ലി ഡിലൈറ്റിന്റെ ഉപഹാരം ഉണ്ട്. മീൻ കറി ചട്ടിയും പ്രൊഡക്റ്റ് കിറ്റുമാണ് ഉപഹാരമായി ലഭിക്കുക. ജൂലൈ നാലിന് പോർട്ട്ലീഷ് റഗ്ബി ക്ലബ്ബിലാണ് മത്സരങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

