ഡബ്ലിൻ: ആംജെൻ ഐറിഷ് ഓപ്പണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഐറിഷ് ഓപ്പണിനുള്ള വേദിയായി ലിങ്ക് കോഴ്സ് പ്രഖ്യാപിച്ചത് മുതൽ ട്രംപ് ഡൂൺബെഗിലേക്ക് എത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് റിസോർട്ട് ജനറൽ മാനേജർ ജോറസ്സൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ട്രംപ് വരുന്ന കാര്യത്തിൽ തങ്ങൾക്കിതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. എന്നാൽ ഇതുവരെ യാതൊരു വിവരവും ഇത് സംബന്ധിച്ച് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

