ഡബ്ലിൻ: അയർലൻഡ്- ഇസ്രായേൽ ഫുട്ബോൾ മത്സരത്തിൽ സർക്കാരിനും ഫുട്ബോൾ അസോസിയേഷൻ ഓഫ് അയർലൻഡിനും മുന്നറിയിപ്പുമായി ഐറിഷ് സ്പോർട്ട് ഫോർ പലസ്തീൻ. മത്സരവുമായി മുന്നോട്ടുപോയാൽ ഇരു വിഭാഗങ്ങളും നിയമനടപടി നേരിടേണ്ടിവരുമെന്നാണ് ഐറിഷ് സ്പോർട്ട് ഫോർ പലസ്തീന്റെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് മന്ത്രിമാർക്കും എഫ്എഐയ്ക്കും കത്ത് നൽകി.
ഫീനിക്സ് ലോ സോളിസിറ്റർ ഡാരാഗ് മാക്കിൻ മുഖേനയാണ് കത്ത് കൈമാറിയിരിക്കുന്നത്. നീതിമന്ത്രി, കായിക മന്ത്രി എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്. നിരവധി നിയമപരമായ വാദങ്ങൾ ഉന്നയിക്കുന്ന കത്തിൽ 21 ദിവസത്തിനുള്ളിൽ മറുപടി വേണമെന്നും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

