ഡബ്ലിൻ: ഗാർഡ കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് ഓംബുഡ്സ്മാന്റെ ഓഫീസ് ആയ ഫിയോസ്റൂ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ഡബ്ലിൻ ഗാർഡ സ്റ്റേഷനിൽ ഉണ്ടായിരുന്ന 30 കാരന് ജീവൻ നഷ്ടമായത്.
സെല്ലിനുള്ളിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു യുവാവ്. ഇത് കണ്ട ഉദ്യോഗസ്ഥർ ഉടനെ തന്നെ മെഡിക്കൽ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഗാർഡ ഷിക്കോണ ഫിയോസ്റൂവിന് അന്വേഷണം ആവശ്യപ്പെട്ട് റഫറൽ നൽകുകയായിരുന്നു.
Discussion about this post

