കോർക്ക്: കൗണ്ടി കോർക്കിൽ ലഹരിവസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ. കോർക്കിലെ കോബിൽ മേഖലയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവും കൊക്കെയ്നും ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
ശനിയാഴ്ച മേഖലയിലെ വീട്ടിൽ ഗാർഡ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരിശേഖരം പിടിച്ചെടുത്തത്. 50,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവും ചെറിയ അളവിൽ കൊക്കെയ്നും ആണ് പിടിച്ചെടുത്തത്. ലഹരിവസ്തുക്കളുടെ ആകെ മൂല്യം പരിശോധിച്ചുവരികയാണ്. സംഭവത്തിൽ 30 വയസ്സുള്ള പുരുഷനും 20 വയസ്സുള്ള സ്ത്രീയുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

