ഡബ്ലിൻ: ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാറുമായി കൂടിക്കാഴ്ച നടത്തി മീഹോൾ മാർട്ടിൻ. ബുഡാപെസ്റ്റിൽവച്ചായിരുന്നു കൂടിക്കാഴ്ച. മഗ്യാറിന്റെ പരിഷ്കാരങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി മീഹോൾ മാർട്ടിൻ വ്യക്തമാക്കി. ഏപ്രിലിലാണ് തിരഞ്ഞെടുപ്പിൽ വിക്ടർ ഒർബാനെ പരാജയപ്പെടുത്തി മഗ്യാർ പ്രധാനമന്ത്രിയായത്.
വ്യാഴാഴ്ച ആയിരുന്നു ഇരുപ്രധാനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച. നിയമങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും ദുർബലപ്പെടുത്തിയെന്ന് ആരോപിച്ച് യൂറോപ്യൻ യൂണിയൻ സ്വീകരിക്കുന്ന അച്ചടക്കനടപടിക്രമം അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് മഗ്യാർ മീഹോൾ മാർട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്തംബർ മുതലായിരുന്നു വിക്ടർ ഒർബാൻ പ്രധാനമന്ത്രി ആയിരിക്കെ ഹംഗറിയ്ക്കെതിരെ നടപടി ആരംഭിച്ചത്.

