ഡബ്ലിൻ: വിൽസൺസ് ഹോസ്പിറ്റൽ സ്കൂളുമായി ബന്ധപ്പെട്ട കേസിൽ വിവാദ അധ്യാപകൻ എനോക്ക് ബർക്ക് ജയിലിൽ തുടരും. മൂന്ന് ആഴ്ച കൂടി ജയിലിൽ തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. കാസിൽറിയ ജയിലിൽ നിന്നും വീഡിയോ ലിങ്കുവഴിയാണ് എനോക്കിനെ ഹൈക്കോടതിയിൽ ഹാജരാക്കിയത്.
വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ നിന്നും കഴിഞ്ഞ മാസം എനോക്കിനെ പിരിച്ചുവിട്ടിരുന്നു. ഇതിൽ എനോക്ക് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെ ജയിൽ മോചിതനാക്കിയാൽ സ്കൂളിലേക്ക് അതിക്രമിച്ച് കടക്കുന്നത് നിർത്തുമോയെന്ന് കോടതി ചോദിച്ചു. എന്നാൽ ഇതിൽ ഉറപ്പ് നൽകാൻ എനോക്കിന് കഴിയാതെ വരികയായിരുന്നു. ഇതോടെയാണ് ജയിലിൽ തുടരാൻ കോടതി ഉത്തരവിട്ടത്.
Discussion about this post

