ഡബ്ലിൻ: യൂറോസോണിൽ പണപ്പെരുപ്പം വർധിച്ചതായി റിപ്പോർട്ട്. മെയ് മാസത്തിൽ ഉപഭോക്തൃവിലകൾ 3.2 ശതമാനമായി ഉയർന്നുവെന്നാണ് യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും ഇതേ തുടർന്ന് ഊർജ്ജവിലകളിൽ ഉണ്ടായ മാറ്റവുമാണ് പണപ്പെരുപ്പത്തിന് കാരണമായത്.
21 രാജ്യങ്ങളാണ് യൂറോസോണിൽ ഉൾപ്പെടുന്നത്. ഏപ്രിലിൽ മേഖലയിലെ പണപ്പെരുപ്പ നിരക്ക് എന്നത് മൂന്ന് ശതമാനം ആയിരുന്നു. ഇതാണ് മെയ് മാസത്തിൽ വർധിച്ചത്. 2 ശതമാനം ആണ് ഇസിബിയുടെ ലക്ഷ്യം. നിലവിലെ പണപ്പെരുപ്പ നിരക്ക് അതിനേക്കാൾ കൂടുതലാണെന്നാണ് ഡാറ്റകളിൽ നിന്നും വ്യക്തമാക്കുന്നത്. യൂറോസോണിൽ ഊർജ്ജ വിലകൾ 10.9 ശതമാനവും, സേവന വിലകൾ 3.5 ശതമാനവും വർധിച്ചിട്ടുണ്ട്.
Discussion about this post

