ന്യൂഡൽഹി: ഡൽഹിയിൽ റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി . മാൽവിയ നഗർ പ്രദേശത്തെ റസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.രാവിലെ 9.45 ഓടെയാണ് സംഭവം.
ഉടൻ തന്നെ ഒന്നിലധികം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി . തീ നിയന്ത്രണവിധേയമാക്കാനും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ തിരയാനും മണിക്കൂറുകളോളം വേണ്ടി വന്നു.കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള റസ്റ്റോറന്റിൽ നിന്നാണ് തീപിടുത്തമുണ്ടായത്.
പ്രദേശം കനത്ത പുകയിൽ മുങ്ങി . ദുരന്ത നിവാരണ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയൽ പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി മാറ്റി.സംഭവത്തെക്കുറിച്ച് അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചു. അഗ്നി സുരക്ഷാ നടപടികളിൽ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

