ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ കുത്തേറ്റുമരിച്ച യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത്. 21 വയസ്സുള്ള ഖയ്യം ബലോഗനാണ് കൊല്ലപ്പെട്ടത്. ലൗത്തിലെ ഡണ്ടാൽക്കിൽ കുടുംബവുമൊത്ത് താമസിക്കുന്ന ഖയ്യാം നൈജീരിയൻ പൗരനാണ്. ഖയ്യാമിന്റെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതിക്രൂരമായിട്ടാണ് ഖയ്യാമിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിശാക്ലബ്ബിൽ നിന്നും മടങ്ങുന്നതിനിടെ അക്രമി സംഘം അദ്ദേഹത്തെ ലക്ഷ്യമിടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. മൂന്ന് തവണ ശരീരത്തിൽ കുത്തേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഖയ്യാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം യുവാവിന്റെ മരണത്തിൽ തകർന്ന് ഇരിക്കുകയാണ് കുടുംബം. ഖയ്യാമിന്റെ പിതാവുള്ളത് നൈജീരിയയിൽ ആണ്. വിവരം അറിഞ്ഞ് അദ്ദേഹം അയർലൻഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

