ഡബ്ലിൻ: ഫിഫ വേൾഡ് കപ്പ് ആരംഭിക്കാനിരിക്കെ പതിനായിരത്തോളം ഫുട്ബോൾ ആരാധകർ സഞ്ചരിക്കുമെന്ന വിലയിരുത്തലിൽ ഡബ്ലിൻ വിമാനത്താവളം. യുഎസ്, കാനഡ, മെക്സികോ എന്നിവിടങ്ങളിലേക്ക് മത്സരം കാണാൻ അയർലൻഡിൽ നിന്നുള്ള ആരാധകർ ഡബ്ലിൻ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കരുതുന്നത്. ഈ മാസമാണ് മത്സരങ്ങൾ.
സ്കോട്ടിഷ്, ഇംഗ്ലീഷ് ഫാൻസാണ് അയർലൻഡിൽ ധാരാളമായി ഉള്ളത് എന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതിനാൽ യുഎസ്, നെതർലൻഡ്സ്, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ആരാധകർ നിർബന്ധമായും യാത്ര ചെയ്തിരിക്കും. ഈ സിറ്റികളെയെല്ലാം ബന്ധിപ്പിക്കുന്ന ഏക കേന്ദ്രം ഡബ്ലിൻ വിമാനത്താവളം ആണെന്നും ഡിഎഎ അധികൃതർ വ്യക്തമാക്കുന്നു.
Discussion about this post

