ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഡൗൺപാട്രിക്കിൽ പോലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 4.45 ഓടെ ആയിരുന്നു സംഭവം. സംഭവത്തിൽ 27 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോഷ്ടിച്ച കാറുമായി യുവാവ് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് പട്രോളിംഗ് നടത്തുകയായിരുന്ന ഗാർഡയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് യുവാവിനെ തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവ് അദ്ദേഹത്തെ വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. മറ്റ് പോലീസുകാർ പിന്തുടർന്നാണ് പ്രതിയെ കീഴടക്കിയത്. കൊലപാതകശ്രമത്തിന് യുവാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post

