ഡബ്ലിൻ: അയർലൻഡിൽ ബാങ്ക് വാരാന്ത്യ അവധിയുടെ ഭാഗമായി ഗാർഡ നടത്തിയ പരിശോധനയിൽ ഇതുവരെ പിടിയിലായത് 700 ലധികം പേർ. ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അമിത വേഗത തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഐറിഷ് ഡ്രൈവർമാർ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഗാർഡയുടെ റോഡ് സുരക്ഷാ ദൗത്യം ചൊവ്വാഴ്ച വരെ തുടരും.
വാരാന്ത്യത്തിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 56 പേരെയാണ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് 115 ലധികം ഡ്രൈവർമാരെ പിടികൂടി. അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 630 ലേറെ ഡ്രൈവർമാരാണ് പിടിയിലായത്.
Discussion about this post

