ചെന്നൈ : നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു . 85 വയസായിരുന്നു. ശനിയാഴ്ച്ച രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളായി ചികിത്സയിലായിരുന്നു.
മൂന്ന് വർഷം മുൻപാണ് അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം (85) അന്തരിച്ചത് . മോഹിനി മണിയുടെ വേർപാടിൽ മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടൻ കമൽ ഹാസൻ, ബിജെപി നേതാവ് കെ അണ്ണാമലൈ അടക്കം രാഷ്ട്രീയ നേതാക്കളും, സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നിലവിൽ ദുബായിൽ കാർ റേസിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന അജിത് അമ്മയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കാനായി ചെന്നൈയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ചെന്നൈ പാലവാക്കത്തുള്ള താരത്തിന്റെ വസതിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക .
ചെന്നൈ പാലവാക്കത്തുള്ള താരത്തിന്റെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും വിവരങ്ങളുണ്ട്. സിനിമാ തിരക്കുകൾക്ക് ഇടയിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന താരം തന്റെ റേസിംഗ് ടീമായ ‘അജിത് കുമാർ റേസിംഗിന്റെ’ ഭാഗമായി വിവിധ രാജ്യങ്ങളിൽ മത്സരിച്ചു വരികയായിരുന്നു.

