ഡബ്ലിൻ: ഊർജ്ജ വിലകൾ വർധിപ്പിക്കാൻ ഇലക്ട്രിക് അയർലൻഡ്. ജൂലൈ ഒന്ന് മുതൽ വൈദ്യുതി, ഗ്യാസ് വിലകൾ വർധിപ്പിക്കാനാണ് ഇലക്ട്രിക് അയർലൻഡിന്റെ തീരുമാനം. യൂണിറ്റ് നിരക്കിന് 9.5 ശതമാനം വീതം വർധനവ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. വിലക്കയറ്റത്തിനിടെ വൈദ്യുതി, ഗ്യാസ് വിലകൾ വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.
1.1 ദശലക്ഷം വൈദ്യുതി ഉപഭോക്താക്കളെയും 1,45,000 ഗ്യാസ് ഉപഭോക്താക്കളെയും ആയിരിക്കും കമ്പനിയുടെ തീരുമാനം ബാധിക്കുക. പുതിയ വർധനവ് പ്രകാരം ജൂലൈ മുതൽ വൈദ്യുതി ബില്ലിൽ 8 ശതമാനത്തിന്റെയും, ഗ്യാസ് ബില്ലിൽ 7.7 ശതമാനത്തിന്റെയും മാറ്റം ആയിരിക്കും ഉണ്ടാകുക. അതേസമയം സ്റ്റാൻഡിംഗ് ചാർജുകൾ ഇലക്ട്രിക് അയർലൻഡ് വർധിപ്പിക്കില്ല.
Discussion about this post

