കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് ചെയ്യാനെത്തിയപ്പോൾ പ്രതിഷേധിച്ചവരിൽ സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷും ഉണ്ടായിരുന്നു. മടിയിൽ കനമില്ലാത്തതിനാൽ പിണറായിയ്ക്ക് ഭയക്കേണ്ട സാഹചര്യമില്ലെന്നും, പിണറായി തന്റെ സഖാവാണെന്നുമൊക്കെയായിരുന്നു ബിനീഷിന്റെ പ്രതികരണം . ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ നടൻ ജോയ് മാത്യു.
തന്നെ അറസ്റ്റ് ചെയ്ത ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ, അത് കാണാതെ പോകരുതെന്നാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.
‘ ഇന്നലെ
ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്.
തന്നെ അറസ്റ്റ് ചെയ്ത
ഇ ഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ
വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ…
അത് കാണാതെ പൊകരുത് …
ശരിയായ കോടിയേരി രക്തം…
പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി.
നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത് ‘ എന്നാണ് ജോയ് മാത്യുവിന്റെ വാക്കുകൾ .
കഴിഞ്ഞ ദിവസമാണ് സിഎം ആർ എൽ – എക്സലോജിക് കള്ളപ്പണ ഇടപാട് കേസിൽ പിണറായി വിജയന്റെയും,മുഹമ്മദ് റിയാസിന്റെയും വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് . പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിനെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയും ചെയ്തു. പരിശോധനയിൽ വീണയുടെ ഫോണും , നിർണ്ണായക രേഖകളും കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ.

