ഡബ്ലിൻ: അയർലൻഡിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അപകടങ്ങളിൽ മൂന്ന് പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആയിരുന്നു ഈ അപകടങ്ങൾ ഉണ്ടായത്.
തിങ്കളാഴ്ച ക്ലെയറിൽ ഉണ്ടായ വാഹനാപകടത്തിൽ 80 വയസ്സുള്ള സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി. ടുള്ളയ്ക്ക് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച കൗണ്ടി വെക്സ്ഫോർഡിൽ കാറും സൈക്കിളും കൂട്ടിയിടിച്ച് കൗമാരക്കാരന് ജീവൻ നഷ്ടമായി. ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ് പുലർച്ചെയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലിമെറിക്കിൽ ഉണ്ടായ അപകടത്തിൽ 40 കാരൻ മരിച്ചിരുന്നു.
Discussion about this post

