ഡബ്ലിൻ: ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അയർലൻഡിന് ആണവോർജ്ജം ഉപയോഗിക്കാൻ സർക്കാരിനെ അനുവദിക്കുന്ന ബില്ലിന് ഫിയന്ന ഫെയിലിന്റെ അംഗീകാരം. ചൊവ്വാഴ്ച രാത്രി ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർട്ടി നേതാവ് ജെയിംസ് ഒ കോണർ ആയിരുന്നു ഈ നിർദ്ദേശം അംഗീകരിച്ചത്.
ആണവോർജ്ജവുമായി ബന്ധപ്പെട്ട് ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആണവ നിലയം നിർമ്മിക്കുന്നില്ല. എന്നാൽ ആണവോർജ്ജത്തിന്റെ ഉപയോഗത്തിന് അയർലൻഡിന് കഴിയണം. ഇതിന് അയർലൻഡിന് തടസ്സമാകുന്ന കാലഹരണപ്പെട്ട വീറ്റോ നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post

