ഡബ്ലിൻ: ഐറിഷ് സമാധാന സേനാംഗങ്ങൾ ലെബനനിൽ നിന്നും തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയാണ് ഇവർ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഏകദേശം 160 പേരാണ് തിരികെ നാട്ടിലെത്തിയതെന്ന് അവരുടെ കമാൻഡിംഗ് ഓഫീസർ പറഞ്ഞു.
127ാമത് ഇൻഫാൻട്രി ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് നാട്ടിൽ തിരികെ എത്തിയത്. ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ഇവരെ സ്വീകരിക്കാൻ വൈകീട്ടോടെ തന്നെ കുടുംബാംഗങ്ങൾ എത്തിയിരുന്നു. കുട്ടികൾ ഉൾപ്പെടെയാണ് വിമാനത്താവളത്തിൽ ആഹ്ലാദം പങ്കുവയ്ക്കാൻ എത്തിയത്.
Discussion about this post

