വെക്സ്ഫോർഡ്: വെക്സ്ഫോർഡ് ഗാർഡ സ്റ്റേഷനിൽ ഉണ്ടായ തീവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബ്ലാക്ക് വാട്ടർ ഗാർഡ സ്റ്റേഷനിലാണ് തീപിടിത്തം ഉണ്ടായത്.
പുലർച്ചെ 2.50 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ സ്റ്റേഷന് പകരമായി മറ്റൊരു താത്കാലിക സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ബ്ലാക്ക് വാട്ടർ പ്രദേശത്ത് പുലർച്ചെ 2.30 നും 3 നും ഇടയിൽ യാത്ര ചെയ്തിരുന്നവർ തങ്ങളുടെ വാഹനങ്ങളുടെ ഡാഷ്ക്യാമുകൾ പരിശോധിക്കണമെന്ന് പോലീസിന്റെ നിർദ്ദേശമുണ്ട്.

