ഡബ്ലിൻ ; ആറ് വയസുകാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റിൽ. 2022 ൽ കാണാതായ കൈറാൻ ഡർണിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് 50 കാരി പിടിയിലായത്.
കൈറാൻ ഡർണൻ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. കിഴക്കൻ മേഖലയിലെ ഗാർഡ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 4 പ്രകാരമാണ് 50 കാരിയെ അറസ്റ്റ് ചെയ്തത്.ലൗത്തിലെ ഡ്രോഗെഡയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്ന് ആൻ ഗാർഡ സിയോച്ചാന പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post

