ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക രോഗങ്ങൾ ( സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻസ്) കൂടുന്നു. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി)യുടെ പുതിയ കണക്കുകളാണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ൽ ലൈംഗിക രോഗങ്ങളുടെ നിരക്ക് മൂന്നിലൊന്ന് കൂടുതലാണെന്നാണ് വ്യക്തമാകുന്നത്.
2022 അയർലൻഡിൽ സിഫിലിസും ഗൊണോറിയയും ബാധിച്ചവരുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. രോഗികളുടെ എണ്ണം ഉയർന്ന യൂറോപ്പിലെ തന്നെ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായിരുന്നു അയർലൻഡ്. നിലവിൽ ലൈംഗികരോഗ ബാധിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിലാണ്. ഇത് തടയാൻ ദേശീയതലത്തിൽ നടപടികൾ ആവശ്യമാണെന്നും ഏജൻസി നിർദ്ദേശിക്കുന്നു.
Discussion about this post

