ഡൗൺ: നോർത്ത് ഡൗണിലെ ബീച്ചുകളിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് നടപടി. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിലാണ് പട്രോളിംഗുമായി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം ബംഗോറിലെ ബീച്ച് പരിസരത്ത് യുവാക്കൾ പ്രശ്നം ഉണ്ടാക്കിയിരുന്നു. സമാനമായ സംഭവങ്ങൾ തടയുകയാണ് പട്രോളിംഗിന്റെ ലക്ഷ്യം. ബീച്ചുകൾക്ക് പുറമേ നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലും കർശന നിരീക്ഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Discussion about this post

