ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് സ്ക്രിപ്റ്റ്. മൂന്ന് പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 30, 31, നവംബർ 2 തിയതികളിലാണ് പരിപാടി. ഡബ്ലിനിലും ബെൽഫാസ്റ്റിലുമായിട്ടാണ് സംഗീത പരിപാടികൾ അവതരിപ്പിക്കുക.
30, 31 തിയതികളിൽ ഡബ്ലിൻ 3 അരീനയിൽ ആണ് സംഗീത പരിപാടി നടക്കുക. നവംബർ 2 ന് ബെൽഫാസ്റ്റിലെ എസ്എസ്ഇ അരീനയിലും പരിപാടി നടക്കും. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായിട്ടാണ് ദി സ്ക്രിപ്റ്റ് അയർലൻഡിലും എത്തുന്നത്. ഡബ്ലിനിലെയും ബെൽഫാസ്റ്റിലെയും പരിപാടികളിൽ ജെയിംസ് മോറിസണാണ് മുഖ്യതിഥിയായി എത്തുക.
Discussion about this post

