ഡബ്ലിൻ: അയർലൻഡിലെ രണ്ട് കൗണ്ടികളിൽ ലഹരിവേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ, ലിമെറിക്ക് എന്നീ കൗണ്ടികളിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.
വെസ്റ്റ് ഡബ്ലിനിൽ പോലീസ് നടത്തിയ പരിശോധനയിൽ 40,0000 യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 30 വയസ്സുകാരനെ പിടികൂടി. 20 കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ലിമെറിക്കിൽ നടത്തിയ പരിശോധനയിൽ 22.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് 4,50,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 30 വയസ്സുള്ള യുവാവാണ് ലിമെറിക്കിലും പിടിയിലായത്.
Discussion about this post

