ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ബോട്ടുകൾ തടഞ്ഞ് ഇസ്രായേൽ സേന. ആറ് ഐറിഷ് പൗരന്മാരെ തടവിലാക്കി. പ്രസിഡന്റ് കാതറിൻ കനോലിയുടെ സഹോദരി ഡോ. മാർഗരറ്റ് കനോലിയും ഇസ്രായേൽ തടഞ്ഞുവച്ച സംഘത്തിലുണ്ട്.
തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര ജലാതിർത്തിയിൽവച്ച് 60 ബോട്ടുകളുള്ള ഫ്ളോട്ടില്ലയിലെ 10 ബോട്ടുകൾ സേന തടയുകയായിരുന്നു. ഇതിലാണ് ഐറിഷ് പൗരന്മാർ ഉണ്ടായിരുന്നത്. സൈർപസിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെയായിട്ടാണ് സംഭവം ഉണ്ടായത്. ആറ് ഐറിഷ് പൗരന്മാർ ഉൾപ്പെടെ 15 പേരെയാണ് ഇസ്രായേൽ സേന തടവിലാക്കിയത്.
Discussion about this post

