ഡബ്ലിൻ: ഡയമണ്ട്പാർക്കിലെ കളിസ്ഥലം കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. പാർക്കിന് സമീപമുള്ള വീടുകളും മറ്റ് സ്ഥാപനങ്ങളും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നാണ് നിർദ്ദേശം. തെളിവുകൾ ലഭിക്കുന്ന പക്ഷം അത് അന്വേഷണ സംഘത്തിന് കൈമാറണം.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു പാർക്കിന് അജ്ഞാതൻ തീയിട്ടത്. മാസങ്ങൾക്ക് മുൻപും പാർക്കിന് തീവച്ചിരുന്നു. തുടർന്ന് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അടുത്തിടെയാണ് പാർക്ക് വീണ്ടും തുറന്നത്. ഇതിന് തൊട്ട് പിന്നാലെയാണ് രണ്ടാമത്തെ തീവയ്പ്പ് ഉണ്ടാകുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
Discussion about this post

