ഡബ്ലിൻ: അയർലൻഡിൽ സാമ്പത്തിക ദുരുപയോഗം തടയാൻ ബോധവത്കരണം. സേഫ്ഗാർഡിംഗ് അയർലൻഡാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സ്വന്തം പണം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി കൈവരിക്കാൻ ആളുകളെ പ്രാപ്തരാക്കുകയാണ് പരിപാടിയ്ക്ക് പിന്നിലെ ലക്ഷ്യം.
ആളുകളുടെ ശമ്പളം, ആനുകൂല്യങ്ങൾ, ആസ്തികൾ എന്നിവയുടെ നിയന്ത്രണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന അറിവ് പരിപാടിയിലൂടെ സേഫ്ഗാർഡിംഗ് അയർലൻഡ് ആളുകൾക്ക് പകർന്ന് നൽകും. സ്വന്തം പണത്തിന്മേൽ നിയന്ത്രണം ഇല്ലാത്തവരാണ് പ്രധാനമായും സാമ്പത്തിക ദുരുപയോഗത്തിന് ഇരയാകുക. ഇത് ഒഴിവാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
Discussion about this post

