ഡബ്ലിൻ: തായ്ലൻഡിൽ വാഹനാപകടത്തിൽ മരിച്ച ഐറിഷ് യുവാവിനെ തിരിച്ചറിഞ്ഞു. ഡബ്ലിനിലെ കാബ്രാ സ്വദേശിയായ മാക്സ് ഹെൻഡ്രിക്സൺ ആണ് മരിച്ചത്. വിദ്യാർത്ഥിയാണ് ഹെൻഡ്രിക്സൺ.
കാമുകിയായ ചെക്ക് വനിതയ്ക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ചെക് വനിതയ്ക്കും അപകടത്തിൽ ജീവൻ നഷ്ടമായി. ഡൺ ലാവോഘൈർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഹെൻഡ്രിക്സൺ.
ഫ്രഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2023-ലെ അയർലണ്ടിലെ യുവ ചലച്ചിത്ര നിർമ്മാതാവായി 20 കാരൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Discussion about this post

