ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം വിൽപ്പന നടത്തിയ വേപ്പുകൾ പുനരുപയോഗത്തിനായി തിരികെ നൽകിയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിൽപ്പന നടത്തിയ 20 ദശലക്ഷത്തിലധികം വേപ്പുകളാണ് തിരികെ നൽകാതിരുന്നത്. വേപ്പുകൾ ഉപയോഗ ശേഷം വലിച്ചെറിയുന്നത് വർധിക്കുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
ഡബ്ല്യുഇഇഇ പ്രവർത്തിക്കുന്ന കൗണ്ടികളിൽ ഉപയോഗിച്ച വേപ്പ്, ഇ സിഗരറ്റ് ഉപകരണങ്ങളുടെ 6 ശതമാനം മാത്രമേ പുന:രുപയോഗത്തിനായി തിരികെ വന്നിട്ടുള്ളൂവെന്നാണ് കണ്ടെത്തൽ. ആകെ 25 ദശലക്ഷം വേപ്പുകളാണ് വിൽപ്പന നടത്തിയത്. എന്നാൽ ഇതിൽ 1.4 ദശലക്ഷം മാത്രമാണ് തിരികെ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. വേപ്പുകളിൽ ലിഥിയം ബാറ്ററികൾ, പ്ലാസ്റ്റിക്, ഇലക്ട്രിക്കൽ ഭാഗങ്ങൾ എന്നിവയാണ് ഉള്ളത്. ഇത് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് തീപിടിത്തത്തിന് കാരണമാകും. അതിനാൽ ഇവ വലിച്ചെറിയരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

