ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടുകൾ ഇടിച്ച് പൊളിക്കാൻ ഉത്തരവിട്ട് കൗണ്ടി കൗൺസിൽ. ഒഴിഞ്ഞുകിടക്കുന്നതും നിർമ്മാണം പാതി വഴിയിൽ നിർത്തിവയ്ക്കപ്പെട്ടതുമായ വീടുകളാണ് ഇടിച്ച് പൊളിക്കുക. ഇതുമായി ബന്ധപ്പെട്ട കരാർ നടപടികൾ അധികൃതർ ആരംഭിച്ചു.
കാഷെലിലെ ബാലിപാഡീനിലെ 52 വീടുകളാണ് പൊളിച്ച് നീക്കുന്നത്. പണി പൂർത്തിയാകാത്ത ഒരു ഹോട്ടലും ഇതിൽ ഉൾപ്പെടുന്നു. വീടുകൾ പൊളിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം ശേഖരിച്ചിരുന്നു. ഇതിനും മറ്റ് ചർച്ചകൾക്കും ശേഷമാണ് വീടുകൾ പൊളിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 20 വർഷത്തോളമായി 52 വീടുകളും വെറുതെ കിടക്കുകയാണ്.
Discussion about this post

