ഡബ്ലിൻ: അയർലൻഡിൽ സിറോ മലബാർ സഭയുടെ ഈ വർഷത്തെ മരിയൻ നോക്ക് തീർത്ഥാടനം നടന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഭക്തിസാന്ദ്രമായ പരിപാടിയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ആയിരുന്നു നേതൃത്വം നൽകിയത്. നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണെന്ന് കർദ്ദിനാൾ വചനസന്ദേശത്തിൽ പറഞ്ഞു.
അയർലൻഡിൽ നിന്നും നോർതേൺ അയർലൻഡിൽ നിന്നുമുള്ള ഏഴായിരത്തോളം വിശ്വാസികൾ പരിപാടിയുടെ ഭാഗമായി. നോക്ക് ബസലിക്കയിലെ വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടി ആരംഭിച്ചത്.
യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, റീജിയണൽ കോർഡിനേറ്റർമാരായ ഫാ. ആന്റണി പരതേപ്പതിക്കൽ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

