ഡബ്ലിൻ: അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ പോപ്പീസ് അയർലൻഡിൽ ആദ്യത്തെ റെസ്റ്റോറന്റ് തുറക്കുന്നു. റെസ്റ്റോറന്റിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള തിയതിയും മറ്റ് വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടു. ബ്ലാഞ്ചാർഡ്സ്ടൗണിലാണ് കമ്പനി തങ്ങളുടെ ആദ്യ റെസ്റ്റോറന്റ് തുറക്കുന്നത്.
ജൂൺ ആറിനാണ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം. ഗ്രീൻമാളിലാണ് പുതിയ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കുക. ഈ ഔട്ട്ലെറ്റിന്റെ വരവ് 80 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വരും ആഴ്ചകളിൽ ലിഫി വാലി ഷോപ്പിംഗ് സെന്ററിലും പ്രവർത്തനം ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

