ഡബ്ലിൻ: തിരികെ ജന്മനാട്ടിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവച്ച് എം.വി ഹോണ്ടിയസിൽ ഉണ്ടായിരുന്ന ഐറിഷ് വനിതകൾ. രക്ഷാപ്രവർത്തനത്തിന് ഒപ്പമുണ്ടായിരുന്ന സംഘത്തോട് ആയിരുന്നു ഇരുവരും സന്തോഷം പ്രകടിപ്പിച്ചത്. നിലവിൽ ഇരുവരും ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. 42 ദിവസമാണ് ഇവർ നിരീക്ഷണത്തിൽ കഴിയുക.
ഞായറാഴ്ച രാത്രിയോടെയായിരുന്നു കോർക്ക്, ഡബ്ലിൻ സ്വദേശിനികളായ രണ്ട് പേരെയും അയർലൻഡിൽ എത്തിച്ചത്. പ്രത്യേക ജെറ്റ് വിമാനത്തിൽ ആയിരുന്നു ഇവരെ കൊണ്ടുവന്നത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

