തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയോട് കൊടും ക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ താത്കാലിക ജീവനക്കാരായ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയതു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ കുഞ്ഞിനെ ഉപദ്രവിച്ചത് . അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി തന്നെയാണ് പരാതി നൽകിയത്.
സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുട്ടി പറയുകയായിരുന്നു . തുടർന്നാണ് തൈക്കാട് ആശുപത്രിയിൽ നടത്തിയ പരിശോധന നടത്തിയത് . പരിശോധനയിൽ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.
പിന്നാലെ മ്യൂസിയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആയമാരെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.ജനനേന്ദ്രിയ ഭാഗത്ത് അജിതയാണ് നഖം കൊണ്ട് മുറിവേൽപ്പിച്ചത് . മറ്റ് രണ്ട് പേരും വിവരം അറിഞ്ഞിട്ടും മറച്ച് വയ്ക്കുകയായിരുന്നു.