ഡബ്ലിൻ: ഇന്ധനവില വർധനവിൽ ഊർജ്ജ ദാതാക്കൾക്കെതിരെ വിമർശനമുയരുന്നതിനിടെ വെളിപ്പെടുത്തലുമായി ഊർജ്ജ നിയന്ത്രണ ഏജൻസി. കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസിന്റെ (സിആർയു) റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. ഊർജ്ജ ദാതാക്കൾ ഇന്ധനവിലയിൽ നിന്നും അമിത ലാഭം ഉണ്ടാക്കുന്നില്ലെന്നും മറ്റ് കാരണങ്ങളാണ് നിലവിലെ ഊർജ്ജവിലകൾ ഉയരാൻ കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂറോപ്പിലെ തന്നെ ഉയർന്ന ഊർജ്ജവിലകൾ അയർലൻഡിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഊർജ്ജ വിപണിയിൽ മത്സരം ഇന്ധനവില ഉയരുന്നതിന് കാരണം അല്ല. മറിച്ച് ഹോൾസെയിൽ വില, പാസ് ത്രൂ ചാർജുകൾ, നെറ്റ്വർക്ക് ഇൻവെസ്റ്റ്മെന്റ്സ് എന്നിവയാണ് ഇതിന് കാരണം. വിഷയത്തിൽ കൂടുതൽ പഠനം തുടരുകയാണെന്നും സിആർയു വ്യക്തമാക്കി.

