ഡബ്ലിൻ: 8.7 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട് വിജയിയെ കണ്ടെത്തി. സമ്മാനാർഹനായ വ്യക്തി നാഷണൽ ലോട്ടറിയുടെ പ്രൈസ് ക്ലെയിം ടീമുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മെയ് 2ന് നറുക്കെടുത്ത ടിക്കറ്റിനാണ് 8,72,6418 യൂറോയുടെ സമ്മാനം ലഭിച്ചത്.
നറുക്കെടുപ്പ് ദിവസം തന്നെയാണ് വിജയിച്ച വ്യക്തി ടിക്കറ്റ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. എം 50 ലെ ബിസിനസ് പാർക്കിലെ ബാലിമൗണ്ട് അവന്യൂവിലുള്ള ആപ്പിൾഗ്രീൻ സ്റ്റോറിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ വിജയിച്ച വ്യക്തിയെത്തി സമ്മാനം കൈപ്പറ്റും.
Discussion about this post

