ന്യൂഡൽഹി: സംസ്ഥാനങ്ങളോട് വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംയുക്ത പാർലമെൻ്ററി കമ്മിറ്റി .വഖഫ് നിയമത്തിലെ സെക്ഷൻ 40 അനുസരിച്ച് വഖഫ് ബോർഡുകൾ അവകാശപ്പെടുന്ന സ്വത്തുക്കളുടെ വിശദാംശങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വഴി സംസ്ഥാനങ്ങളിൽ നിന്ന് സമിതി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കളും സർക്കാരിൻ്റെയോ സർക്കാർ ഏജൻസികളുടെയോ കൈവശം അനധികൃതമായി വച്ചിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
2005-06 കാലഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ച് സച്ചാർ കമ്മിറ്റിയെ അറിയിച്ചിരുന്നു.സച്ചാർ കമ്മിറ്റിയുടെ കണക്കനുസരിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കളുടെ സത്യാവസ്ഥയും പുതുക്കിയ വിശദാംശങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നൽകാനും സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.