ഡബ്ലിൻ: ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച കപ്പൽ എംവി ഹോണ്ടിയസിൽ ഉണ്ടായിരുന്ന ഐറിഷ് പൗരന്മാരെ നാട്ടിലെത്തിച്ചു. ഇന്നലെ രാത്രിയാണ് ഇവരുമായുള്ള വിമാനം അയർലൻഡിൽ തിരിച്ച് എത്തിയത്. രണ്ട് ഐറിഷ് പൗരന്മാരുടെയും ആരോഗ്യനില തൃപ്തികരണമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്നലെ രാവിലെയോടെയായിരുന്നു കാനറി ദ്വീപുകളിൽ ഒന്നായ ടെനറൈഫിൽ കപ്പൽ എത്തിയത്. വൈകീട്ടോടെ കപ്പലിലെ പൗരന്മാരെ പുറത്തിറക്കുന്ന നടപടികൾ പൂർത്തിയായി. വൈദ്യപരിശോധന ഉൾപ്പെടെ പൂർത്തിയായതിന് പിന്നാലെ ഇവരുമൊത്തുള്ള വിമാനം അയർലൻഡിലേക്ക് തിരിക്കുകയായിരുന്നു. വൈകീട്ട് 5.40 ഓടെയാണ് വിമാനം അയർലൻഡിലേക്ക് പുറപ്പെട്ടത്. ഇവരെ എച്ച്എസ്ഇയുടെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് പാർപ്പിക്കുക.
Discussion about this post

