കൊൽക്കത്ത ; ബാബറി മസ്ജിദിന് തറക്കല്ലിട്ട പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള എംഎൽഎ ഹുമയൂൺ കബീറിന്റെ അഭിമുഖം ബംഗ്ലാദേശ് ചാനലിൽ . ബംഗ്ലാദേശി ചാനലായ ‘ഫേസ് ദി പീപ്പിൾ’ ന് നൽകിയ അഭിമുഖത്തിൽ കബീർ സുവേന്ദു അധികാരിയ്ക്കെതിരെ ഭീഷണിയും മുഴക്കുന്നുണ്ട് . ‘ ഏതെങ്കിലും മുസ്ലീമിന്റെ മേൽ കൈ വച്ചാൽ മുഖ്യമന്ത്രിയെ മർദ്ദിക്കും ‘ എന്നാണ് കബീറിന്റെ ഭീഷണി.
ഈ പ്രസ്താവന പുറത്തുവന്നതിനെത്തുടർന്ന്, ബംഗ്ലാദേശിൽ നിന്നുള്ള നിരവധി മതമൗലികവാദികളാണ് “ഇൻഷാ അള്ളാ” പോലുള്ള അഭിപ്രായങ്ങൾ വീഡിയോയുടെ കമന്റ് വിഭാഗത്തിൽ പോസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സുവേന്ദു അധികാരി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ മമതയോട് ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമാ അത്തെ ഇസ്ലാമി നേതാവ് നൂറുൽ ഹുദ രംഗത്ത് വന്നിരുന്നു. ബംഗാളിനെ പ്രത്യേക രാഷ്ട്രമാക്കി പ്രഖ്യാപിച്ചാൽ മമതയ്ക്കൊപ്പം 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ ഉണ്ടാകുമെന്നും നൂറുൽ ഹുദ പറഞ്ഞിരുന്നു.
സുവേന്ദുവിനൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കീർത്താനിയ, നിസിത് പ്രമാണിക്, ഖുദിറാം ടുഡു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു .

