ഡബ്ലിൻ: ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച കപ്പൽ എംവി ഹോണ്ടിയസ് നങ്കൂരമിട്ടു. കാനറി ഐലൻഡിലാണ് കപ്പൽ എത്തിയത്. ഇതിൽ നിന്നും ഐറിഷ് പൗരന്മാർ ഉൾപ്പെടെ 150 പേരെ പുറത്തിറക്കാനുള്ള നടപടികൾ തുടരുകയാണ്.
രണ്ട് ഐറിഷ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്. ഇവരെ പ്രത്യേക വിമാനത്തിൽ തിരികെ രാജ്യത്ത് എത്തിയ്ക്കും. വിമാനം ഇറങ്ങുന്ന ഇരുവരെയും എച്ച്എസ്ഇയുടെ പ്രത്യേക കേന്ദ്രത്തിലേക്ക് ആകും ആദ്യം മാറ്റുക. ഇവിടെയാണ് ക്വാറന്റൈനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി ആരോഗ്യപരിശോധനകൾക്ക് ഇരുവരെയും വിധേയരാക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ ചികിത്സ നൽകും.
Discussion about this post

