ഡബ്ലിൻ: ഡബ്ലിനിൽ കൗമാരക്കാരിയെ കാണ്മാനില്ല. 15 വയസ്സുള്ള എമിലി വാൽഷ് ഹാമിൽട്ടണെ ആണ് കാണാതെ ആയത്. കുട്ടിയ്ക്കായുള്ള ഊർജ്ജിത അന്വേഷണം തുടരുകയാണ് ഗാർഡ.
ഡൺഡ്രമിൽ നിന്നായിരുന്നു പെൺകുട്ടിയെ കാണാതെ ആയത്. ഇന്നലെ ആയിരുന്നു സംഭവം. അഞ്ചടി അഞ്ച് ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും ഇളം ബ്രൗൺ മുടിയും ഉണ്ട്. നീല കണ്ണുകളാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ സിപ്പ് ടോപ്പായിരുന്നു കുട്ടിയുടെ വേഷം. എമിലിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 01 666 5600 എന്ന നമ്പറിൽ ഡൺഡ്രം ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണം.
Discussion about this post

