ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിനുള്ളിൽ സ്ത്രീയുടെയും നവജാത ശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. കാരിക്ക് ഓൺ സുയിറിൽ ആയിരുന്നു സംഭവം. പോലീസ് എത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിക്കുകയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയെ പരിചയമുള്ള യുവാവ് ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസവത്തിനിടെ ആണ് യുവതിയും പെൺകുഞ്ഞും മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post

