ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2.ഡിസംബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് . അതേസമയം തെലങ്കാനയിലെ എല്ലാ തിയേറ്ററുകളിലും ഡിസംബർ 4-ന് രാത്രി 9:30-ന് ആദ്യ ഷോ നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. മാത്രമല്ല റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്കും വർദ്ധിപ്പിച്ചു
സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ മാത്രം ടിക്കറ്റ് നിരക്കിൽ 800 രൂപയാണ് വർദ്ധിപ്പിച്ചത്.സിംഗിൾ സ്ക്രീനുകളുടെ ടിക്കറ്റ് നിരക്ക് 1120 രൂപയും ,മൾട്ടിപ്ലക്സുകളിൽ 1230 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 800 രൂപയുടെ വർധനവാണിത്.ഇതിനു പുറമേ 1 മണി, നാലു മണി എന്നിങ്ങനെ ഷോകൾ നടത്താനും അനുമതിയുണ്ട്.
ടിക്കറ്റ് നിരക്ക് വർധിച്ചതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പുഷ്പ കാണാൻ ലോൺ എടുക്കേണ്ടി വരുമോ , ഈ പൈസയ്ക്ക് രണ്ട് സിനിമകൾ കാണാമല്ലോയെന്നും പ്രേക്ഷകർ പറയുന്നു.
അതേസമയം രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം ആയിരിക്കും പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ സുകുമാറും, അല്ലു അർജ്ജുനും എത്തിക്കുക. ചിത്രം ഇതിനകം 1000 കോടിയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു.