അഭിനയജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ‘ട്വെല്‍ത് ഫെയില്‍’ നായകന് വിക്രാന്ത് മാസി. ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം .വിക്രാന്ത് നായകനായ ട്വെല്‍ത് ഫെയില്‍ സൂപ്പര്‍ഹിറ്റായിരുന്നു
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ കുറിപ്പ് താരം പങ്ക് വച്ചത് . ആരാധകർക്ക് നന്ദി പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് . കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ അഭിനയം നിർത്തുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.
‘ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അങ്ങേയറ്റം സംഭവബഹുലമായിരുന്നു . നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി . മുന്നോട്ടുള്ള യാത്ര കുടുംബത്തിനൊപ്പം ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ൽ ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തും . കഴിഞ്ഞ രണ്ട് സിനിമകൾ പറഞ്ഞ് തീർക്കാനാകാത്ത സന്തോഷമാണ് നൽകിയത് . ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’. എന്നാണ് വിക്രാന്ത് മാസിയുടെ കുറിപ്പ്.