ഡബ്ലിൻ: ഡബ്ലിനിലെ ബാലിമുണിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. കഴിഞ്ഞ മാസം ആറിന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ സാൻട്രി അവന്യൂവിൽ ആയിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കൗമാരക്കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കൗമാരക്കാരൻ മേറ്റർ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post

